കൊച്ചി: സിംഗേഴ്‌സ് അസോസിയേഷൻ മലയാളം മൂവിയുടെയും തോപ്പിൽ ആന്റോ അനുസ്‌മരണ സമിതിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്‌മരണം വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. അനുസ്‌മരണ കമ്മിറ്റി ജനറൽ കൺവീനർ സേവ്യർ തായങ്കരി അദ്ധ്യക്ഷനായി. ഗായകരായ യേശുദാസ്, ജയചന്ദ്രൻ, എം.ജി ശ്രീകുമാർ, കെ.എസ്. ചിത്ര, തിരക്കഥകൃത്ത് ജോൺപോൾ തുടങ്ങിയവർ അനുസ്മരണ സന്ദേശം അറിയിച്ചു. സിംഗേഴ്‌സ് അസോസിയേഷൻ ഒരു ലക്ഷം രൂപ തോപ്പിൽ ആന്റോയുടെ കുടുംബത്തിന് നൽകി. ഗായകൻ വിജയ് യേശുദാസ് മുഖ്യപ്രഭാഷണം നടത്തി. സിംഗേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സുധീപ് കുമാർ, ഗായകനും നടനുമായ കൃഷ്ണചന്ദ്രൻ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, കെ..പി..സി..സി ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ മുത്തലിബ്, കളമശ്ശേരി നഗരസഭ ചെയർപേഴ്‌സൺ സീമ കണ്ണൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അഞ്ജു മനോജ് മണി, കൊച്ചി നഗരസഭാ കൗൺസിലർ ശാന്ത വിജയൻ, ആർ. രവിശങ്കർ, പ്രദീപ് പള്ളുരുത്തി, തുടങ്ങിയവർ സംസാരിച്ചു.