വരാപ്പുഴ: പുത്തൻപള്ളി അടിച്ചിലിക്കടവ് റോഡിന്റെ നിർമാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. യേശുദാസ് പറപ്പിള്ളി നിർവഹിച്ചു. വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നിർമിക്കുന്നത്. വാർഡ് അംഗങ്ങളായ ഷീല ടെല്ലസ്, സിവി ജിജി, സുസ്മിത സുനിൽ, ജിനി ജോജൻ, എൻ.എസ്. സ്വരൂപ്, സിപി പോൾ എന്നിവർ പങ്കെടുത്തു.