കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ പാലിയേറ്റീവ് കെയർ യൂണിറ്റിൽ താത്കാലിക അടിസ്ഥാനത്തിൽ ആംബുലൻസ് ഡ്രൈവറെ നിയമിക്കുന്നു.18 - 36 വയസിന് ഇടയിലുള്ള അപേക്ഷകന് ലൈസൻസും ബാഡ്ജും നിർബന്ധം. എസ്.സി, ഒ.ബി.സി വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും. 21ന് വൈകിട്ട് 5ന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ അപേക്ഷിക്കണം.