നെടുമ്പാശേരി: അത്താണി കേരള അഗ്രോ മെഷീനറി കോർപ്പറേഷനിലെ (കാംകോ) ഗുരുതമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാലിന് കത്തുനൽകി. തുടർച്ചയായി ലാഭകരമായി പ്രവർത്തിച്ചിരുന്ന സംസ്ഥാന പൊതുമേഖല സ്ഥാപനമാണിത്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് ഓർഡർ കുറഞ്ഞതോടെ സാമ്പത്തിക പ്രതിസന്ധിയിലാകുകയായിരുന്നു.