പെരുമ്പാവൂർ: നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെ ഏഴാമത് വാർഷിക ആഘോഷവും ഗുരു മുനിനാരായണ പ്രസാദ് ശതാഭിഷേക ജില്ലാതല സമ്മേളനവും 19ന് രാവിലെ 9.30ന് പെരുമ്പാവൂർ എസ്.എൻ.ഡി.പി ശാഖാഹാളിൽ നടക്കും. മുൻ മന്ത്രി അഡ്വ.ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്യും. റെയിൽ നിഗമം ലിമിറ്റഡ് ഡയറക്ടർ ഡോ. എം.വി. നടേശൻ അദ്ധ്യക്ഷതവഹിക്കും. സി. എച്ച്. മുസ്തഫ മൗലവി മുഖ്യപ്രഭാഷണം നടത്തും. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.എം ജിജിമോൻ പുരസ്‌കാരങ്ങൾ വിതരണംചെയ്യും.

ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, തോട്ടുവ മംഗലഭാരതി അദ്ധ്യക്ഷ സ്വാമിനി ജ്യോതിർമയി ഭാരതി, മലയാറ്റൂർ നാരായണ ഗുരുകുലം അദ്ധ്യക്ഷൻ സ്വാമി ശിവദാസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ഡോ. ആശാദേവി, ഒക്കൽ ഗുരുധർമ്മ പ്രചാരണസഭ ജനറൽ കൺവീനർ എം.വി. ജയപ്രകാശ്, കെ.പി. ലീലാമണി, ഗുരുകുലം സ്റ്റഡി സർക്കിൾ കാര്യദർശി എം.എസ്. സുരേഷ്, ശതാഭിഷേകം ജില്ലാ കൺവീനർ ഷിജു പി.കെ എന്നിവർ പ്രസംഗിക്കും. രണ്ടുമണിക്ക് നടക്കുന്ന സ്‌നേഹസംഗമത്തിൽ കെ. മോഹനൻ അദ്ധ്യക്ഷത വഹിക്കും. പദ്മനാഭൻ, എം.എസ്. പദ്മിനി, സുമ രവീന്ദ്രൻ, എം.വി. സുനിൽ, വിനോദ് അനന്തൻ, സാവിത്രി രാജൻ, സുനിൽകുമാർ, അനിത ദിനേശ്, ഷീല മണി, ശ്രീകല സജി, മഹീജ ഷാജി എന്നിവർ പ്രസംഗിക്കും.