അങ്കമാലി: നായത്തോട് നവയുഗ കലാസമിതി സംഘടിപ്പിച്ചിട്ടുള്ള നെടുമുടി വേണു ഫിലിം ഫെസ്റ്റിഫെൽ പ്രിയനന്ദൻ ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6ന് ചേരുന്ന പൊതുയോഗത്തിൽ കലാസമിതി പ്രസിഡൻറ് രതീഷ്‌കുമാർ മണിക്കമംഗലം അദ്ധ്യക്ഷത വഹിക്കും. മുൻ മന്ത്രി അഡ്വ. ജോസ് തെറ്റയിൽ, കെ.കെ.ഷിബു, വർഗ്ഗീസ് പുതുശേരി, അഡ്വ. ഷിയോ പോൾ, ടി.വൈ. ഏല്യാസ്, സി.പി.ദിവാകരൻ എന്നിവർ പങ്കെടുക്കും നവയുഗ കലാസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ ഇന്ന് അരവിന്ദന്റെ തമ്പും വരും ദിവസങ്ങളിൽ തകര, കള്ളൻ പവിത്രൻ, വിട പറയും മുമ്പേ, ആരവം, പാളങ്ങൾ ,മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്നീ സിനിമകൾ പ്രദർശിപ്പിക്കും. വൈകിട്ട് 7നാണ് പ്രദർശനം.