കൊച്ചി: കേരള കത്തോലിക് ടീച്ചേഴ്‌സ് ഗിൽഡ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചു. കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മിഷൻ ചെയർമാൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മാനന്തവാടി രൂപതാ പ്രസിഡന്റ് സജി ജോണിന് മെമ്പർഷിപ്പ് ബുക്ക്ലെറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് ബിജു ഒളാട്ടുപുറം അദ്ധ്യക്ഷനായി. യോഗത്തിൽ ഡയറക്ടർ ഫാ. ചാൾസ് ലെയോൺ മുഖ്യസന്ദേശം നൽകി. മോൺസിഞ്ഞോർ ഫാ. ജെൻസൺ പുത്തൻവീട്ടിൽ, ഫാ. സിബു ഇരിമ്പിനിക്കൽ, സംസ്ഥാന ട്രഷറർ മാത്യു ജോസഫ്, റോബിൻ മാത്യു, സിന്നി ജോർജ്ജ്, ടോം മാത്യു എന്നിവർ പങ്കെടുത്തു.