വൈപ്പിൻ: കൊച്ചിയിലെ ഫിഷിംഗ് ബോട്ടുകളോട് ഫിഷറീസ് ഉദ്യോഗസ്ഥർ കാണിക്കുന്ന വിവേചനത്തിൽ പ്രതിഷേധിച്ച് ഫിഷിംഗ് ബോട്ടുടമകൾ വൈപ്പിൻ ഫിഷറീസ് അസി.ഡയറക്ടർ ഓഫീസിലേക്ക് മാർച്ച് നടത്തി. പ്രതിപക്ഷ ഉപനേതാവ് കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ കെ.പി.സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സിബിച്ചൻ, കെ.കെ.പുഷ്‌കരൻ, കെ.ബി. രാജീവ്, പി.ജെ. ഷൈജു എന്നിവർ പ്രസംഗിച്ചു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർക്ക് നിവേദനവും നൽകി.കാലപ്പഴക്കം ആരോപിച്ച് ബോട്ടുകൾക്ക് ലൈസൻസ് പുതുക്കിത്തരാതിരിക്കൽ, ചെറുമീൻ പിടിത്തത്തിന്റെ പേരിലുള്ള കേസുകൾ, ഡീസൽ വിലവർദ്ധനവ് തുടങ്ങിയവ മൂലം ബോട്ട് ഉടമകൾക്ക് ഈ രംഗത്ത് തുടരാനാകാത്ത സ്ഥിതിയാണെന്ന് ഓൾ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോസഫ് സേവ്യർ കളപ്പുരക്കൽ ചൂണ്ടിക്കാട്ടി.