photo
ഗോശ്രീ പാലം വഴിയുള്ള സർവ്വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസിന് മുന്നിൽ നടത്തിയ സമരം സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: ഗോശ്രീ പാലം വഴി സർവീസ് നടത്തിയിരുന്നതും പിന്നീട് വെട്ടിക്കുറച്ചതുമായ കെ.എസ്.ആർ.ടി.സി-തിരുകൊച്ചി ബസ് സർവീസുകൾ മുഴുവൻ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി എറണാകുളം ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസിന് മുന്നിൽ സമരം നടത്തി. സമരസമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്തു.
ഗോശ്രീ പാലം വഴി സർവീസ് നടത്തിയിരുന്ന 25 തിരുകൊച്ചി ബസുകളും തിരുവനന്തപുരം, മൂന്നാർ തുടങ്ങിയ ദീർഘദൂര സർവ്വീസുകളുമുൾപ്പെടെ 45 ഓളം കെ.എസ്. ആർ.ടി.സി. ബസുകളിൽ ഭൂരിഭാഗം ബസുകളും ഇപ്പോൾ സർവീസ് നടത്തുന്നില്ല. കൊവിഡിന്റെ പേരിൽ നിർത്തലാക്കിയ ബസുകൾ കൊവിഡിന്റെ തീവ്രത കുറഞ്ഞ് എല്ലാ മേഖലകളും പ്രവർത്തനം ആരംഭിച്ചിട്ടും ഗോശ്രീ പാലം വഴിയുള്ള തിരുകൊച്ചി ബസുകൾ പൂർണമായും സർവീസ് ആരംഭിച്ചിട്ടില്ല.
ഫെയ്‌സ് ഫൗണ്ടേഷൻ ചെയർമാൻ ടി. ആർ. ദേവൻ, ജനറൽ കൺവീനർ എം. രാജഗോപാൽ, ജോസഫ് നരികുളം, ജോളി ജോസഫ്, ആന്റണി പുന്നത്തറ, ഫ്രാൻസിസ് അറക്കൽ, ഡാളി ഫ്രാൻസീസ്, ഫ്രാൻസിസ് കുര്യാക്കോസ്, റോസിലി ജോസഫ്, ടൈറ്റസ് പൂപ്പാടി, സെബാസ്റ്റ്യൻ തേക്കാനത്ത്, സെബി ഞാറയ്ക്കൽ, രതീഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.