പറവൂർ: കൂട്ടുകാരോടൊപ്പം നടന്നു പോകുന്നതിനിടയിൽ കോളേജ് വിദ്യാർത്ഥിനിയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ യുവതി പിടിയിൽ. ആലങ്ങാട് പാനായിക്കുളം ആനോട്ടിപറമ്പിൽ വീട്ടിൽ ഷഹബാനത്ത് (24) നെയാണ് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കോട്ടുവള്ളി പൊക്കത്ത് ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. സ്കൂട്ടറിലെത്തിയ ഇവർ വിദ്യാർത്ഥിനിയോട് വഴി ചോദിച്ച് സംസാരിക്കുനതിനിടയിൽ മാലപൊട്ടിച്ച് കടന്നു കളയുകയായിരുന്നു. ജാക്കറ്റും ഹെൽമറ്റും ധരിച്ചിരുന്ന ഇവരെ പഴങ്ങാട്ടുവെളിയിൽ നിന്ന് സബ് ഇൻസ്പെക്ടർ പ്രശാന്ത് പി. നായരാണ് പിടികൂടിയത്.