വൈപ്പിൻ: ഞാറക്കൽ മർച്ചൻസ് യൂണിയൻ പരിഷ്‌കരിച്ച് നടപ്പിലാക്കിയ മരണാനന്തര സഹായനിധിയുടെ ഉദ്ഘാടനം ഫാ.ഡേവിസ് ചിറമേൽ നിർവ്വഹിച്ചു. മർച്ചൻസ് യൂണിയൻ പ്രസിഡന്റ് വി. പി.ജോസ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എം.വി. ബെന്നി, ജില്ലാ പ്രസിഡന്റ് വി.സി.ജേക്കബ്, ജനറൽ സെക്രട്ടറി റിയാസ്, വർക്കിംഗ് പ്രസിഡന്റ് ടി. ബി. നാസർ, ഫാ.ജോസഫ് കരിമത്തി, ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ഫ്രാൻസീസ്, വൈസ് പ്രസിഡന്റ് മിനി രാജു, കെ.ഗോപാലൻ, വി. ടി. അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.