കുറുപ്പംപടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് രായമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ധനനികുതിക്കെതിരെയും വിലക്കയറ്റത്തിനും പണപെരുപ്പത്തിനും എതിരെയും പെരുമ്പാവൂർ എം.എൽ.എ അഡ്വ.എൽദോസ്കുന്നപ്പിള്ളി നയിക്കുന്ന ജന ജാഗരൻ അഭിയാൻ പദയാത്ര കീഴില്ലം ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ചു. പദയാത്ര ഡി.സി.സി സെക്രട്ടറി ബേസിൽ പോൾ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പിണറായി വിജയൻ കേരളത്തിലെ മോദി ആണ്. ഈ കൊവിഡ് പ്രതിസന്ധി കാലത്ത് ജനങ്ങൾക്ക് കൊള്ളയടിക്കുന്ന സർക്കാരുകളാണ് കേന്ദ്രവും സംസ്ഥാനവും എന്ന് ബേസിൽ പോൾ കുറ്റപ്പെടുത്തി. പുല്ലുവഴിയിൽ നടന്ന സമാപന സമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുറുപ്പംപടി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.വി.ജെയ്‌സൺ അദ്ധ്യക്ഷനായ യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ കെ.പി.വർഗീസ്, ഷാജി സലീം, കെ.പി.സി.സി അംഗം ഒ.ദേവസി, കോൺഗ്രസ് നേതാക്കളായ പോൾ ഉതുപ്പ്, പി.കെ. മുഹമ്മദ്കുഞ്ഞ്, എം.എം. ഷാജഹാൻ, രാജൻ വർഗീസ്, ജോയി പൂണേലി, ജോയ് പതിക്കൻ, ഷൈമി വർഗീസ്, അംബിക മുരളീധരൻ, അഞ്ജലി എ.ആർ, ടിൻസി ബാബു, ചെറിയാൻ ജോർജ് തുടങ്ങിയർ പങ്കെടുത്തു.