തോപ്പുംപടി: വ്യവസായ വാണിജ്യ വകുപ്പ് കൊച്ചി താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ തോപ്പുംപടി ജിയോ ഹോട്ടലിൽ താലൂക്ക് തല നിക്ഷേപക സംഗമം നടത്തി. കൊച്ചി കോർപ്പറേഷൻ വാർഡ് കൗൺസിലർ ഷീബ ഡുറോം സംഗമം ഉദ്ഘാടനം ചെയ്തു. കൊച്ചി താലൂക്ക്‌ ഉപജില്ലാ വ്യവസായ ഓഫീസർ പി. സതീശ് കുമാർ അദ്ധ്യക്ഷനായി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി.ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. ജോസ് ബാങ്ക് വായ്‌പാ നടപടികളെ കുറിച്ചു സംസാരിച്ചു. പള്ളുരുത്തി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ കെ.പി . പ്രിയാമോൾ സ്വാഗതവും വൈപ്പിൻ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ എൻ.വി.ജെറിൻസ് നന്ദിയും പറഞ്ഞു. പിന്നാക്ക വികസന കോർപ്പറേഷൻ വനിതാ വികസന കോർപ്പറേഷൻ, കെ.എഫ്.സി വിവിധ ബാങ്ക് പ്രതിനിധികൾ ഉൾപ്പെടെ 11 ധനകാര്യ സ്ഥാപനങ്ങൾ പങ്കെടുത്തു. സംരഭകരുടെ വിവിധ വായ്‌പാ അപേക്ഷകൾ ബാങ്ക് പ്രതിനിധികൾ പരിശോധിച്ചു. 14 സംരംഭകരുടെ വായ്‌പാ അപേക്ഷകളിൽ വായ്‌പാ അനുമതി പത്രം സംഗമത്തിൽ സംരംഭകർക്ക് കൈമാറി. 80 സംരംഭകർ സംഗമത്തിൽ പങ്കെടുത്തു.