വൈപ്പിൻ: മലമ്പനി, മന്ത് തുടങ്ങിയ രോഗങ്ങളെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി പള്ളിപ്പുറം ഗ്രാമപഞ്ചായത്തും മുനമ്പം കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന അതിഥി തൊഴിലാളി ക്യാമ്പുകൾക്ക് തുടക്കമായി. മുനമ്പത്ത് സംഘടിപ്പിച്ച ക്യാമ്പ് ഗ്രാമപഞ്ചായത്തംഗം ലിജി ഡെന്നീഷ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ എം.എ. സോജി, പി.ജി.ആന്റണി, ഡോ. വൈഷ്ണവി, ത്രേസ്യാമ്മ ആന്റണി, എ.കെ.നിഷ, ലതിക സുധീർ തുടങ്ങിയവർ പ്രസംഗിച്ചു.