
പള്ളുരുത്തി: മുണ്ടംവേലിയിൽ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുന്നത് പതിവായി. സമീപത്തെ തോടിലേക്ക് ഇത് ഒഴുകി വേലിയേറ്റ സമയത്തു ഈ മലിന ജലം താഴ്ന്ന പ്രദേശത്തെ വീടുകളിലും റോഡുകളിലും എത്തുന്നത് പരിസരവാസികൾക്ക് ദുരിതമായിരിക്കുകയാണ്. അധികാരികളുടെ ഭാഗത്തു നിന്ന് ഇതിനെതിരെ യാതൊരു നടപടിയുമില്ല. സാന്തോം കോളനിക്കു സമീപമാണ് സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയിരിക്കുന്നത്.