മൂവാറ്റുപുഴ: മൂവാറ്റുപുഴ പൂരത്തോടുകൂടി നടക്കുന്ന വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിലെ പ്രധാന ഉത്സവത്തിന്
തരണനെല്ലൂർ ദേവനാരായണൻ നമ്പൂതിരി കൊടിയേറ്റി. മേൽശാന്തി പുളിക്കാപ്പറമ്പ് ദിനേശൻ നമ്പൂതിരി സഹകാർമ്മികത്വം വഹിച്ചു. ക്ഷേത്രസമിതി പ്രസിഡന്റ് ബി.ബി. കിഷോർ, സെക്രട്ടറി ടി.ഇ. സുകുമാരൻ, ട്രഷറർ പി. രഞ്ജിത്ത്, മാനേജർ കെ.ആർ. വേലായുധൻ നായർ (ബാബു), പി.ചന്ദ്രശേഖരൻ നായർ, എൻ. രമേഷ്, ജി. അനിൽകുമാർ, കെ.ബി. വിജയകുമാർ, എൻ. ശ്രീദേവി, കെ.സി. സുനിൽകുമാർ, പി.ആർ. ഗോപാലകൃഷ്ണൻ, പി.ആർ. ഷാജി, ആർ. മനോജ്, ഹരി ബി.ത്രിവേണി, കെ.എസ്. സുജേഷ്, ക്ഷേത്ര ഊരാൺമക്കാരായ കെ.എൻ. നീലകണ്ഠൻ നമ്പൂതിരി, ടി.എൻ.എൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു. എല്ലാ ദിവസവും ദീപാരാധന, ശീവേലി എന്നിവയുണ്ടാകും. വ്യാഴാഴ്ച രാവിലെ 8.30ന് ശീവേലി എഴുന്നള്ളിപ്പ്, വൈകിട്ട് 6.30ന് ദീപാരാധന, 7.30ന് ഉമേഷ് സുധാകന്റെ ലയവാദ്യ തരംഗ്.