ആലുവ: കേരള വേളാർ സർവീസ് സൊസൈറ്റി കീഴ്മാട് ശാഖ 40-ാമത് വാർഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.ടി. മണി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.കെ. മണി അദ്ധ്യക്ഷത വഹിച്ചു. പി.എം.ടി.എസ് ജില്ലാ പ്രസിഡന്റ് സി.കെ. സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി എ.കെ. ഗോപി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ശരണ്യ ബാബു, ഉഷ ഗോപി, രേഷ്മ വിനോദ് എന്നിവർ പങ്കെടുത്തു.