sndp
എസ്.എൻ.ഡി.പി യോഗം തായിക്കാട്ടുകര ശാഖ ഗുരുദേവ പ്രതിഷ്ഠ 41ാംമത് വാർഷികം ആഘോഷിച്ചപ്പോൾ

ആലുവ: എസ്.എൻ.ഡി.പി യോഗം തായിക്കാട്ടുകര ശാഖ ഗുരുദേവ പ്രതിഷ്ഠ 41ാംമത് വാർഷികം ആഘോഷിച്ചു. ശാഖാ പ്രസിഡന്റ് മനോഹരൻ തറയിൽ പതാക ഉയർത്തി. തുടർന്ന് ഗുരുപൂജ, പ്രാർത്ഥന എന്നിവ നടന്നു. ശാഖാ സെക്രട്ടറി ശശി തൂമ്പായി ഗുരുസന്ദേശം നൽകി. വൈസ് പ്രസിഡന്റ് വിപനചന്ദ്രൻ, യൂണിയൻ കമ്മിറ്റി അംഗം സി.പി. ബേബി ചാത്തൻപറമ്പിൽ, കമ്മിറ്റി അംഗങ്ങളായ മുരളീധരൻ, ഗുരുവരം വേണുഗോപാൽ, ഷിബു സജീവൻ, റെജി, ബിജു എന്നിവർ പങ്കെടുത്തു. വൈകിട്ട് ഗുരുപൂജയിലും ദീപാരാധനയിലും യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽ കുമാർ, വനിത സംഘം ജില്ലാ കോർഡിനേറ്റർ ലത ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.