11
കോളേജ് മാനേജർ ഫാ.എബ്രഹാം ഓലിയപ്പുറത്ത് ഉദഘാടനം ചെയ്യുന്നു.

തൃക്കാക്കര: ഭാരതമാതാ കോളേജ് റേഡിയോ മൂന്നാം വർഷത്തിലേക്ക്. ബി.എം.സി റേഡിയോ ഗാർഡനിൽ നടന്ന ചടങ്ങ് കോളേജ് മാനേജർ ഫാ.എബ്രഹാം ഓലിയപ്പുറത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ഷൈനി പാലാട്ടി അദ്ധ്യക്ഷത വഹിച്ചു. അസി.പ്രൊഫസർ ടോണി എം.ടോം, അസി.മാനേജർ ഫാ.മാത്യു കർത്താനം, വൈസ് പ്രിൻസിപ്പൽ ഡോ. സക്കറിയ, സുരേഖ, വീണ ജയകുമാർ, സ്റ്റുഡൻസ് കോർഡിനേറ്റർസ് സ്നേഹ, ആഷിൻ, അനശ്വര, മരിയ, നിരഞ്ജന തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഗെയിംസ് ഷോകൾ അരങ്ങേറി. ശാസ്‌ത്ര കലാകാരൻ ശ്രീറാമിന്റെ നേതൃത്വത്തിൽ മ്യൂസിക് ബാൻഡ് അരങ്ങേറി.