കോലഞ്ചേരി: കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ്, ഹൈസ്കൂൾ എൻ.സി.സി യൂണിറ്റുകൾ സംയുക്തമായി 1971 യുദ്ധത്തിന്റെ സ്മരണപുതുക്കി വിജയദിവസ് ആചരിച്ചു. ആലുവ റൂറൽ എ.എസ്.പി കെ. ലാൽജി മുഖ്യാതിഥിയായി. സ്‌കൂൾ അങ്കണത്തിൽ തയ്യാറാക്കിയ യുദ്ധസ്മാരകത്തിൽ കേഡറ്റുകൾ ഗൺ സല്യൂട്ട് നൽകി. തുടർന്ന് നടന്ന സമ്മേളനത്തിൽ സെന്റ് പീറ്റേഴ്സ് സ്‌കൂൾ ബോർഡ് ചെയർമാൻ ഫാ. ജേക്കബ് കുര്യൻ അദ്ധ്യക്ഷനായി. ലഫ്റ്റനന്റ് ജിൻ അലക്‌സാണ്ടർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽമാരായ കെ.ഐ. ജോസഫ്, ഹണി ജോൺ, ഹെഡ്മിസ്ട്രസ് കെ.ടി. സിന്ധു, പി. ടി. എ പ്രസിഡന്റ് ജയിംസ് പാറേക്കാട്ടിൽ, ട്രൂപ്പ് കമാൻഡർ രഞ്ജിത്ത് പോൾ, സുബേദാർ ഹർപ്പാൽ സിംഗ്, കോർപ്പറൽ എസ്.ശേഖർ തുടങ്ങിയവർ സംസാരിച്ചു.