p

കൊച്ചി: തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് ഗവ.മെഡിക്കൽ കോളേജുകളിൽ ആറ് മാസത്തിനകം രാത്രികാല പോസ്റ്റ്മോർട്ടം ആരംഭിക്കണമെന്ന് ഹൈക്കോടതി. ആവശ്യമായ മെഡിക്കൽ - പാരാ മെഡിക്കൽ സ്റ്റാഫിനെയും മറ്റു സൗകര്യവും ലഭ്യമാക്കണമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ നിർദ്ദേശിച്ചു. കാസർകോട് ജനറൽ ആശുപത്രിയിലും രാത്രികാല പോസ്റ്റ്മോർട്ടം തുടങ്ങണം. അവിടെ ഒരുമാസത്തിനുള്ളിൽ സൗകര്യം ഒരുക്കണം. അസ്വാഭാവിക മരണമുണ്ടായാൽ ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് മൃതദേഹം വിട്ടുകൊടുക്കുന്നതുവരെയുള്ള ചുമതല സർക്കാരിനാണ്. പോസ്റ്റുമോർട്ടം നടത്താനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്റെയും പോസ്റ്റ്മോർട്ടം നടത്തി വീട്ടിലെത്തിക്കുന്നതിന്റെയും ചെലവ് സർക്കാർ വഹിക്കണം.

അഞ്ചു മെഡിക്കൽ കോളേജുകളിൽ രാത്രികാല പോസ്റ്റ്മോർട്ടം തുടങ്ങാൻ സർക്കാർ 2015ൽ തീരുമാനിച്ചിരുന്നു. ഇതു നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കേരള മെഡിക്കോ ലീഗൽ സൊസൈറ്റിക്കു വേണ്ടി സെക്രട്ടറി ഡോ. ഹിതേഷ് ശങ്കറാണ് ഹൈക്കോടതിയെ സമീപിച്ചത്. രാത്രികാല പോസ്റ്റ്മോർട്ടത്തിന് അടുത്തിടെ കേന്ദ്ര സർക്കാരും അനുമതി നൽകിയിരുന്നു. ശാസ്ത്രം ഏറെ പുരോഗമിച്ച ഇക്കാലത്ത് രാത്രികാല പോസ്റ്റ്മോർട്ടം അനുവദനീയമാണെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി.

പോസ്റ്റ്മാേർട്ടം ചെലവ്

സർക്കാർ വഹിക്കണം

അസ്വാഭാവിക മരണമായാൽ ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോർട്ടവും നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കേണ്ട ചുമതല സർക്കാരിനാണ്.

പോസ്റ്റ്മാേർട്ടം ചെയ്യാൻ കൊണ്ടുപോകുന്നതു മുതൽ തിരിച്ച് ബന്ധുക്കൾക്ക് കൈമാറുന്നതുവരെയുള്ള ചെലവ് സർക്കാർ വഹിക്കണം.

ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും സമയബന്ധിതമായി പൂർത്തിയാക്കാൻ സമയക്രമം നിശ്ചയിച്ച് ചീഫ് സെക്രട്ടറി ആറു മാസത്തിനകം സർക്കുലർ ഇറക്കണം.

ഇവ സർക്കാരിന്റെ ചുമതലയാണെന്നും ചെലവ് വഹിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതും സർക്കുലറിൽ വ്യക്തമാക്കണം.

സൗകര്യമുള്ള എല്ലാ ആശുപത്രികളിലും രാത്രികാല പോസ്റ്റ്മോർട്ടം ആരംഭിക്കുന്നതിനായി പരിശോധന നടത്താൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കണം. സമിതി നിർദ്ദേശിക്കുന്ന ആശുപത്രികളിൽ രാത്രികാല പോസ്റ്റ്മോർട്ടം അനുവദിക്കണം.

മാ​രു​തി​യു​ള്ള​പ്പോ​ൾ​ ​ബി.​എം.​ഡ​ബ്ളി​യു​വി​നാ​യി വാ​ശി​ ​പി​ടി​ക്ക​രു​ത്

കൊ​ച്ചി​:​ ​സ​ർ​ക്കാ​ർ​ ​എ.​സി​ ​മാ​രു​തി​ ​കാ​ർ​ ​ന​ൽ​കു​മ്പോ​ൾ​ ​ഡോ​ക്ട​ർ​മാ​ർ​ ​ബി.​എം.​ഡ​ബ്‌​ള്യു​ ​കാ​റി​നു​ ​വേ​ണ്ടി​ ​വാ​ശി​ ​പി​ടി​ക്ക​രു​തെ​ന്ന് ​ഹൈ​ക്കോ​ട​തി.​ ​രാ​ത്രി​കാ​ല​ ​പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ​നി​ർ​ബ​ന്ധി​ക്ക​രു​തെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​കേ​ര​ള​ ​മെ​ഡി​ക്കോ​ ​ലീ​ഗ​ൽ​ ​സൊ​സൈ​റ്റി​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ലാ​ണ് ​ഹൈ​ക്കോ​ട​തി​ ​ഇ​ക്കാ​ര്യം​ ​പ​റ​ഞ്ഞ​ത്.
മാ​രു​തി​ ​എ.​സി​ ​കാ​ർ​ ​സ​ർ​ക്കാ​ർ​ ​ന​ൽ​കു​മ്പോ​ൾ​ ​രാ​ജ​കീ​യ​ ​സൗ​ക​ര്യ​ങ്ങ​ളോ​ടു​ ​കൂ​ടി​യ​ ​ബി.​എം.​ഡ​ബ്‌​ള്യു​ ​കാ​റി​നു​ ​വേ​ണ്ടി​ ​ഡോ​ക്ട​ർ​മാ​ർ​ ​വാ​ശി​ ​പി​ടി​ക്ക​രു​ത്.​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​സാ​മ്പ​ത്തി​ക​ ​സ്ഥി​തി​ ​മെ​ച്ച​മ​ല്ലെ​ന്ന് ​മ​ന​സ്സി​ലാ​ക്ക​ണം.​ ​ഡോ​ക്ട​ർ​മാ​ർ​ ​സ​ഹ​ക​രി​ക്കു​ക​യാ​ണ് ​വേ​ണ്ട​ത്.​ ​അ​വ​രെ​ ​അ​പ​മാ​നി​ക്കാ​നോ​ ​സേ​വ​ന​വും​ ​ആ​ത്മാ​ർ​ത്ഥ​ത​യും​ ​കു​റ​ച്ചു​ ​കാ​ണാ​നോ​ ​അ​ല്ല​ ​ഇ​തു​ ​പ​റ​യു​ന്ന​ത്.​ ​ല​ഭ്യ​മാ​യ​ ​വി​ഭ​വ​ശേ​ഷി​യി​ലും​ ​ജ​ന​ങ്ങ​ളെ​ ​സേ​വി​ക്കാ​ൻ​ ​ഡോ​ക്ട​ർ​മാ​ർ​ ​ബാ​ദ്ധ്യ​സ്ഥ​രാ​ണെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​പ​റ​ഞ്ഞു.

​മ​രി​ച്ചാ​ലും​ ​മൗ​ലി​കാ​വ​കാ​ശ​മു​ണ്ട്
വ്യ​ക്തി​ക​ൾ​ക്ക് ​ജീ​വി​ച്ചി​രി​ക്കു​മ്പോ​ൾ​ ​മാ​ത്ര​മ​ല്ല,​ ​മ​ര​ണ​ശേ​ഷ​വും​ ​മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ണ്ടെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​പ​റ​ഞ്ഞു.​ ​മൃ​ത​ദേ​ഹം​ ​എ​ത്ര​യും​ ​വേ​ഗം​ ​മാ​ന്യ​മാ​യി​ ​സം​സ്ക​രി​ക്ക​ണ​മെ​ന്ന് ​ഉ​റ്റ​വ​ർ​ ​ആ​ഗ്ര​ഹി​ക്കു​മ്പോ​ൾ​ ​നി​യ​മ​ങ്ങ​ളും​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ളും​ ​ത​ട​സ്സ​മാ​വ​രു​ത്.​ ​അ​സ്വാ​ഭാ​വി​ക​ ​മ​ര​ണ​മു​ണ്ടാ​യാ​ൽ​ ​ഉ​റ്റ​വ​രെ​ ​ആ​ശ്വ​സി​പ്പി​ച്ച് ​ബ​ന്ധു​ക്ക​ൾ​ക്ക് ​വീ​ട്ടി​ലി​രി​ക്കാ​ൻ​ ​ക​ഴി​യി​ല്ല.​ ​അ​വ​ർ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലും​ ​ആ​ശു​പ​ത്രി​യി​ലും​ ​ക​യ​റി​യി​റ​ങ്ങേ​ണ്ട​ ​സ്ഥി​തി​യാ​ണ്.​ ​ഈ​ ​ദു​രി​തം​ ​അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും​ ​സിം​ഗി​ൾ​ ​ബെ​ഞ്ച് ​നി​ർ​ദ്ദേ​ശി​ച്ചു.