കുറുപ്പംപടി : മുടക്കുഴ തോടിന്റെ ആഴം വർദ്ധിപ്പിക്കലും അരികുകൾ വെട്ടിയൊരുക്കി ഒഴുക്ക് സുഗമമാക്കാനുമുള്ള ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു. 12-ാം വാർഡിൽ തോടിന്റെ ഇരുവശങ്ങളും വീതിയും താഴ്ചയും കൂട്ടിയാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. തോട് സംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ നിർവ്വഹിച്ചു. വാർഡ് മെമ്പർ ഡോളി ബാബു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, ജോസ്.എ.പോൾ, രജിത ജയ്മോൻ, ജോഷി തോമസ്, എൽ.പി.രാജീവ്, വി.ടി. പത്രോസ്, പി.എൻ.ഗിരീഷ്, കെ.എം.മത്തായി, ജയകുമാർ എന്നിവർ പ്രസംഗിച്ചു.