ആലങ്ങാട്: ട്രെയിനിൽ നൽകിയിരുന്ന യാത്രാനിരക്ക് ഇളവ് പുനഃസ്ഥാപിക്കണമെന്നു സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ ജില്ലാ എക്‌സി. അംഗം പി. നവകുമാരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ടി.വേലായുധൻ നായർ, സംസ്ഥാന ജോ. സെക്രട്ടറി പി.ജെ. സെബാസ്റ്റ്യൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ, കെ.എം. പീറ്റർ, എം.ഐ. കുര്യാക്കോസ്, ജോസഫ് കുരിശുമൂട്ടിൽ, പി.കെ.ബാബു .എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ : അബ്ദുൽ കരീം (പ്രസിഡന്റ്), സി.വി.ജെയിംസ് (സെക്രട്ടറി), ഐ.എ.വർക്കി (ട്രഷറർ).