mel
കീഴില്ലം സർവ്വീസ് സഹകരണ ബാങ്ക് തപാൽ വകുപ്പുമായി കൈകോർത്ത്് സംഘടിപ്പിച്ച ആധാർ മേള ബാങ്ക് പ്രസിഡന്റ് ആർ.എം.രാമചന്ദ്രൻ ഉൽഘാടനം ചെയ്യുന്നു.

പെരുമ്പാവൂർ: കീഴില്ലം സർവ്വീസ് സഹകരണ ബാങ്ക് തപാൽ വകുപ്പുമായി കൈകോർത്ത് ആധാർ മേള സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് ആർ.എം.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പുതിയ ആധാർ കാർഡ് എടുക്കുക, തെറ്റ് തിരുത്തുക തുടങ്ങിയ സേവനങ്ങൾ ഒരുക്കിയാണ് മേള സമാപിച്ചത്. ബോർഡ് മെമ്പർമാരായ ശരണ്യ സുനിൽ, ജിജി രാജൻ, ശോഭന വിക്രമൻ, പോസ്റ്റൽ മാർക്കറ്റിംഗ് എക്‌സി. ആപ്പി സർ, ഷിനു വടക്കൻ, സെക്രട്ടറി രവി.എസ്.നായർ എന്നിവർ പങ്കെടുത്തു.