road
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് കണിയാംകുന്ന് നാലാം വാർഡ് ചാമപ്പറമ്പ് പോസ്റ്റോഫീസ് റോഡ് നവീകരണത്തിന്റെ നിർമ്മാണോദ്ഘാടനം വാർഡ് മെമ്പർ ഷാഹിന ബീരാൻ നിർവ്വഹിക്കുന്നു.

ആലുവ: കടുങ്ങല്ലൂർ നാലാം വാർഡിൽ കണിയാംകുന്ന് നാലാം വാർഡ് ചാമപ്പറമ്പ്‌ പോസ്റ്റോഫീസ് റോഡ് നവീകരണത്തിന്റെ നിർമ്മാണോദ്ഘാടനം വാർഡ് മെമ്പർ ഷാഹിന ബീരാൻ നിർവഹിച്ചു. അഞ്ചു വർഷമായി വെള്ളക്കെട്ട് മൂലം റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ് റോഡ്. വാർഡ് വികസന സമിതി കൺവീനർ വി.എ. അബ്ദുൽ സലാം, കെ.ജെ. ഷാജി, സി.കെ. ബീരാൻ, ജോമോൻ, സി.കെ. സിദ്ദീഖ് കോട്ടിലാൻ, സി.എം. ഫിറോസ്, നാസർ അലിയാർ എന്നിവർ പങ്കെടുത്തു.