അങ്കമാലി: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവഞ്ചനയ്ക്കും, വിലക്കയറ്റത്തിനും എതിരായി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനജാഗരൺ അഭിയാൻ പദയാത്ര ഇന്ന് നടക്കും. റോജി.എം.ജോൺ എം.എൽ.എ, മണ്ഡലം പ്രസിഡന്റ് ആന്റു മാവേലി എന്നിവർ നേതൃത്വം നൽകും. വൈകിട്ട് 4 ന് നായത്തോട് നിന്നും ആരംഭിച്ച് അങ്കമാലി ടൗണിൽ സമാപിക്കും. പദയാത്ര അഡ്വ.ജെബി മേത്തർ ഫ്ലാഗ് ഓഫ് ചെയ്യും. സമാപന സമ്മേളനം വി.ടി.ബലറാം ഉദ്ഘാടനം ചെയ്യും.