
തൃപ്പൂണിത്തുറ: ശാസ്താംപാട്ട് കലയിലെ കുലപതി തൃപ്പൂണിത്തുറ തെക്കുംഭാഗം തച്ചള്ളിയിൽ ടി.പി. കൃഷ്ണൻകുട്ടി മേനോൻ (83 റിട്ട. പോസ്റ്റ്മാസ്റ്റർ) നിര്യാതനായി. സാംസ്കാരികവകുപ്പ് ഫെല്ലോഷിപ്പ് അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കാൽനൂറ്റാണ്ടായി തൃപ്പൂണിത്തുറ ദേശവിളക്കിന്റെ രക്ഷാധികാരിയും അഖിലകേരള ശാസ്താംപാട്ട് കലാകാരസമിതി പ്രസിഡന്റുമാണ്. ശാസ്താംപാട്ടിനെ ജനകീയ കലയാക്കാൻ പ്രവർത്തിച്ചു. ഭാര്യ: പരേതയായ വിമല. മക്കൾ: മനോജ് കുമാർ, ആർ.എൽ.വി മഹേഷ് കുമാർ (വാദ്യകലാകാരൻ). മരുമക്കൾ: സിന്ധു, രാധികാദേവി.