മൂവാറ്റുപുഴ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് എറണാകുളം ജില്ലയുടെ ആഭിമുഖ്യത്തിൽ കർഷകരെയും കൃഷി ശാസ്ത്രജ്ഞരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള മുഖാമുഖം ഇന്ന് (17)രാവിലെ മുതൽ മൂവാറ്റുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. രാവിലെ 9 ന് രജിസ്‌ട്രേഷൻ. ഡോ.ബെറിൻ പത്രോസ്, ഡോ. ശൈലജകുമാരി എം.എസ്, ഡോ. ധന്യ എം.കെ എന്നിവർ ക്ലാസെടുക്കും. വാഴക്കുളം പൈനാപ്പിൾ ഗവേഷണ കേന്ദ്രത്തിലെ ഡോ.മായ.ടി മോഡറേറ്ററാകും. മൂവാറ്റുപുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസ് നേതൃത്വം നൽകും.