school

മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ച് പായിപ്ര പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും മാതൃകാ പരീക്ഷ സംഘടിപ്പിച്ചു. തൃക്കളത്തൂർ ഗവ.എൽ പി ബോയ്സ് സ്കൂളിൽ നടന്ന മാതൃകാ പരീക്ഷയും ബോധവത്കരണ ക്ലാസും പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സി.വിനയൻ ചോദ്യപേപ്പറുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ എൽജി റോയി അദ്ധ്യക്ഷത വഹിച്ചു.