കോലഞ്ചേരി: മണ്ണൂർ പോഞ്ഞാശേരി റോഡിനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പ്ലാസ്​റ്റിക് മാലിന്യങ്ങൾ ഇട്ടവരെ കൊണ്ടുതന്നെ എടുത്തുമാ​റ്റിച്ചു. ആറു ലോഡ് മാലിന്യങ്ങളാണ് ഇവിടെ നിക്ഷേപിച്ചത്. എറണാകുളത്തെ സ്വകാര്യസ്ഥാപനങ്ങളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിച്ച് പാലക്കാടും തമിഴ്‌നാട്ടിലും കൊണ്ടുപോയി സംസ്‌കരിക്കാനായി കരാറെടുത്തവരാണ് ഇവിടെ മാലിന്യം നിക്ഷേപിച്ചത്. കുന്നത്തുനാട് പൊലീസും ജനപ്രതിനിധികളും ഇടപെട്ടാണ് മാലിന്യം നിക്ഷേപിച്ചയാളെ കണ്ടെത്തിയത്.