കോലഞ്ചേരി: എം.ഒ.എസ്.സി നഴ്‌സിംഗ് കോളേജിലെ ഒന്നാംവർഷ വിദ്യാർത്ഥികൾക്കും സീനിയർ വിദ്യാർത്ഥികൾക്കുമായി ആന്റി റാഗിംഗ്സെല്ലിന്റെ ആഭിമുഖ്യത്തിൽ റാഗിംഗിന് എതിരെയുള്ള ബോധവത്കരണ ക്ലാസുകൾ നടന്നു. പുത്തൻകുരിശ് പൊലീസ് ഇൻസ്പെക്ടർ ടി. ദിലീഷ് ക്ലാസെടുത്തു. നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എൻ.എ. ഷീല ഷേണായ്, ആന്റി റാഗിംഗ് സെൽ നോഡൽ ഓഫീസർ സ്‌നേഹ ജോയ് തുടങ്ങിയവർ സംസാരിച്ചു.