പിറവം: സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്കെതിരെ കുടുംബശ്രീ അംഗങ്ങൾ സംഘടിപ്പിച്ച ബോധവത്കരണ ക്യാമ്പും കാർഡ് വിതരണവും കായനാട് ഓണശ്ശേരിക്കടവിൽ നടന്നു. സെക്രട്ടറി ബിന്ദു ജയൻ കുടുംബശ്രീ അംഗങ്ങൾക്കുള്ള ബോധവത്കരണ ക്ലാസ് എടുത്തു. പ്രസിഡന്റ് സെലീന രാജൻ സ്ത്രീകൾക്കുള്ള പ്രത്യേക കാർഡ് വിതരണം ചെയ്തു.