തൃക്കാക്കര: ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള ബാങ്കിംഗ് നിയമഭേദഗതി നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന ദ്വിദിന ബാങ്ക് പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള ബാങ്ക് ജീവനക്കാർ പ്രതിഷേധയോഗം നടത്തി. കേരള ബാങ്ക് കാക്കനാട് ഓഫീസിൽ നടന്ന യോഗം ഡിസ്ട്രിക്ട് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ കമ്മറ്റിയംഗം ബിനിൽകുമാർ വി.എൻ ഉദ്ഘാടനം ചെയ്തു. ബി.ഇ.എഫ് ഐ ഏരിയാസെക്രട്ടറി മനോജ്കുമാർ എം.എ, ജില്ലാ കമ്മിറ്റിയംഗം മിനിമോൾ പി.ജെ എന്നിവർ സംസാരിച്ചു.