മൂവാറ്റുപുഴ: മൂവാറ്റുപുഴ മർച്ചന്റ്സ് അസോസിയേഷ‍ൻ, സംവർത്തിക ആയുർവേദ ആശുപത്രി, ലാബ് പോയിന്റ്, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ എന്നിവരുടെ സഹകരണത്തോടെ സൗജന്യ ആയുർവേദ മെ‍ഡിക്ക‍ൽ ക്യാമ്പ് സംഘടിപ്പിക്കും. 19ന് രാവിലെ 8 മുത‍ൽ 4 വൈകിട്ട് വരെ ആരക്കുഴ - പള്ളിക്കാവ് റോഡിലുള്ള സംവർത്തിക ആയു‍ർവേദ ആശുപത്രിയി‍ലാണ് ക്യാമ്പ്. സൗജന്യമായി രോഗനിർണ്ണയംനടത്തി മരുന്ന് നൽകും. ആദ്യം പേര് രജിസ്റ്റ‍ർ ചെയ്യുന്ന 200 പേരെയാണ് ക്യാമ്പി‍ൽ പങ്കെടുപ്പിക്കുക.