പറവൂർ: ടൗൺ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചും കോട്ടുവള്ളി പഞ്ചായത്തും സംയുക്തമായി എസ്.സി, എസ്.ടി വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്കായി സമന്വയ പദ്ധതിയിൽ നടത്തുന്ന ക്യാമ്പ് രജിസ്ട്രേഷനും തൊഴിൽ ബോധവത്കരണ ക്ളാസും നാളെ (18) രാവിലെ 10ന് വാണിയക്കാട് ആലിംഗപ്പൊക്കം കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്യും. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി അദ്ധ്യക്ഷത വഹിക്കും.