കാലടി: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോയും കാലടി ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി ദ്വിദിന സംയോജിത ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. റോജി.എം ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആദിശങ്കര ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രൊഫ.സി.പി.ജയശങ്കർ അദ്ധ്യക്ഷനായി. ഫീൽഡ് എക്‌സിബിഷൻ ഓഫീസർ എൽ.സി പൊന്നുമോൻ, പ്രിൻസിപ്പൽ ഡോ.വി.സുരേഷ് കുമാർ, എൻ.എസ്.എസ് പ്രോഗ്രം ഓഫീസർ സിജോ ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു. സ്റ്റേറ്റ് റിസോഴ്സ് പേഴ്‌സൺ ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് കുമാർ ക്ലാസ്സെടുത്തു.