nirmala-college
രക്തദാനക്യാമ്പ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ. വി. തോമസ് രക്തം ദാനം ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിർമല കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആലുവ ഘടകത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കപ്പെട്ട രക്തദാനക്യാമ്പ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ. വി. തോമസ് രക്തം ദാനംചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. ആലുവ, അങ്കമാലി, മൂവാറ്റുപുഴ, പെരുമ്പാവൂർ എന്നീ സർക്കാർ ആശുപത്രികളിലെ രോഗികളുടെ ഉപയോഗത്തിനായുള്ള രക്തമാണ് ദാനം ചെയ്തത്. ഫാ. ജസ്റ്റിൻ കണ്ണാടൻ, നിർമല കോളേജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസേഴ്‌സ് ഡോ. സിസ്റ്റർ നോയൽ റോസ്, ഡോ.രാജേഷ്‌കുമാർ.ബി, സെക്രട്ടറിമാരായ ഡെൽന, ജെറിൻ എന്നിവർ നേതൃത്വം നല്കി.