പറവൂർ: വടക്കേക്കര, പുത്തൻവേലിക്കര, ചിറ്റാറ്റുകര പഞ്ചായത്തുകളിലെ പുഴയോരത്ത് താമസിക്കുന്ന ജനങ്ങൾക്ക് ഓരുവെള്ളം ഭീഷണിയാകുന്നു. ദൈനംദിന കാര്യങ്ങൾ പോലും നിർവഹിക്കാനാതെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. പുഴയിൽ അടിഞ്ഞുകൂടുന്ന എക്കൽ സമയബന്ധിതമായി നീക്കം ചെയ്യാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാത്രമായി പരിഹരിക്കാവുന്ന പ്രശ്നമല്ലിത്. അതിനാൽ സർക്കാർ അടിയന്തരമായി ഇടപെട്ട് ജനജീവിതത്തിന് സംരക്ഷണം ഒരുക്കണമെന്ന് ജില്ലാ പഞ്ചായത്തംഗം എ.എസ്. അനിൽകുമാർ ആവശ്യപ്പെട്ടു.