മൂവാറ്റുപുഴ: കൊച്ചി-ധനുഷ്കോടി എൻ.എച്ച്-85 ന്റെ വികസനത്തിന് മുഖ്യപരിഗണന നൽകണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. എൻ.എച്ച്-85 ന്റെ 75 ശതമാനവും കടന്നുപോകുന്നത് ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ കൂടിയാണ്. ഇപ്പോൾ എൻ.എച്ച്- 85 പുതിയ ഗ്രീൻ ഫീൽഡ് അലൈൻമെന്റായി ഭാരത് മാല പരിയോജനയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ യാത്ര ചെയ്യുന്ന നിലവിലെ എൻ.എച്ച്-85 വികസനത്തിന് പ്രഥമ പരിഗണന നൽകണമെന്നും പേവ്ഡ് ഷോൾഡറോടു കൂടി 4 വരിപാതയായി വികസപ്പിക്കണമെന്നും എം.പി ലോക്‌സഭയിയിൽ ആവശ്യപ്പെട്ടു.