പറവൂർ: കനിവ് പാലിയേറ്റീവ് കെയറിന്റെ വാർഷിക പൊതുയോഗവും ആംബുലൻസ് ഫ്ലാഗ് ഓഫും' സാന്ത്വന സമന്വയം' നാളെ (18) ഉച്ചയ്ക്ക് രണ്ടിന് ഡോൺബോസ്കോ ആശുപത്രിക്ക് സമീപത്തുള്ള കനിവ് കേന്ദ്രത്തിൽ നടക്കും. കനിവ് പാലിയേറ്റീവ് കെയർ ജില്ലാ പ്രസിഡന്റ് സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യും. ടി.വി. നിധിൻ അദ്ധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുക്കും.