ആലങ്ങാട്: കൊച്ചി വിമാനത്താവളത്തിൽ ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാരിൽ നിന്നും ആർ.ടി.പി.സി.ആർ ടെസ്റ്റിന് ഈടാക്കുന്ന അമിത നിരക്ക് കുറയ്ക്കണമെന്ന് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.എസ്. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നജീബ് പള്ളത്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി കെ.വി. പോൾ, പി.എസ്. സുബൈർഖാൻ, എ.എം. അലി, വി.ഐ. കെരീം, റഷീദ് കൊടിയൻ തുടങ്ങിയവർ സംസാരിച്ചു. ദീർഘകാലം പ്രവാസ ജീവിതം നയിച്ചവരെ ആദരിച്ചു.