
കൊച്ചി: മെട്രോയുടെ ക്രിസ്മസ് ആഘോഷ പരിപാടിയായ ഫ്രോസ്റ്റി ഫെസ്റ്റ് 2021ന്റെ ഭാഗമായുള്ള കരോൾ ഗാന മത്സരം 19ന് നടക്കും. ആലുവ, ഇടപ്പള്ളി, വൈറ്റില, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളിലാണ് മത്സരം.വിജയികളാകുന്ന ആദ്യ മൂന്ന് ടീമുകൾക്ക് 10,000, 7,500, 5,000 രൂപ എന്നിങ്ങനെയാണ് സമ്മാനം. ഒരു ടീമിൽ കുറഞ്ഞത് അഞ്ചുപേർ ഉണ്ടായിരിക്കണം. ആലുവയിൽ രാവിലെ 10മുതൽ 11വരെയും എറണാകുളം സൗത്തിൽ ഉച്ചക്ക് 12 മുതൽ 1വരെയും വൈറ്റില സ്റ്റേഷനിൽ 3മുതൽ 4വരെയും ഇടപ്പള്ളിയിൽ വൈകിട്ട് 5 മുതൽ 6 വരെയുമാണ് മത്സരം. രജിസ്‌ട്രേഷൻ സൗജന്യം. മത്സരത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്കും ഒപ്പം യാത്ര ചെയ്യുന്ന ആൾക്കും മത്സരം നടക്കുന്ന സ്റ്റേഷനിലേക്കും തിരിച്ചുമുള്ള യാത്രയും സൗജന്യമാണ്. വിവരങ്ങൾക്കും രജിസ്‌ട്രേഷനും www.kochimetro.org .