പിറവം: പാലച്ചുവട് തിരുവീശംകുളം മഹാദേവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന് ശനിയാഴ്ച കൊടിയേറും. രാവിലെ 6ന് മഹാഗണപതി ഹോമം, 9ന് മഹാമൃത്യുഞ്ജയഹോമം, വൈകിട്ട് 6ന് ദീപാരാധനയും ദീപക്കാഴ്ചയും. ഞായർ രാവിലെ 8ന് പന്തീരടിപൂജ. തിങ്കളാഴ്ച്ച രാവിലെ 8.30ന് കലശാഭിഷേകം. ക്ഷേത്രം മേൽശാന്തി പൂത്തോട്ട ലാലൻ തന്ത്രികളും സുധീഷ് ശാന്തിയും പൂജാകർമ്മങ്ങൾക്ക് നേതൃത്വം നൽകും.