kklm
കനിവ് ഭവനത്തിൻറെ താക്കോൽ സമർപ്പണം കാക്കൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറ് അനിൽ ചെറിയാൻ നിർവഹിക്കുന്നു.

തിരുമാറാടി: കാക്കൂർ സർവ്വീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ കനിവ് ഭവനത്തിന്റെ താക്കോൽ സമർപ്പണം ബാങ്ക് വൈസ് പ്രസിഡന്റ് സിനു .എം. ജോർജിന്റെ അദ്ധ്യക്ഷതയിൽ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ നിർവഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി. കെ. ഉമ്മർ, പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമൾ, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ സി. പി. രമ, ബാങ്ക് സെക്രട്ടറി ശ്രീദേവി അന്തർജനം ടി.എസ്, പഞ്ചായത്ത് മെമ്പർമാർ, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ സംസാരിച്ചു.