കളമശേരി: പ്രധാനമന്ത്രി ഗുജറാത്തിൽ ഉദ്ഘാടനം ചെയ്ത ജൈവകൃഷി സമ്മേളനത്തോടനുബന്ധിച്ച് ബി.ജെ.പി കളമശേരി മണ്ഡലം കമ്മറ്റിയുടെയും കർഷകമോർച്ചയുടേയും നേതൃത്വത്തിൽ ഏലൂർ മസ്ദുർ ഭവനിൽ ജൈവകൃഷി സമ്മേളനം നടത്തി. മണ്ഡലം പ്രസിഡന്റ് പ്രമോദ് തൃക്കാക്കരയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എൻ.പി. ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി പി. സജീവ്, വൈസ് പ്രസിഡന്റ്‌ സി.ആർ. ബാബു, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് വി.പി. രാജീവ്‌ എന്നിവർ സംസാരിച്ചു . ഭാരവാഹികളായ പി.പി.സുന്ദരൻ, ശ്രീകുമാർ, സീമ ബിജു, സോജിയ ഷിബു, വി.വി. പ്രകാശൻ, ഉദയകുമാർ, കൗൺസിലർമാരായ കെ.ആർ.കൃഷ്ണപ്രസാദ്, ബേബി സരോജം, പി .ബി .ഗോപിനാഥ്, ആലങ്ങാട് ബ്ളോക്ക് പഞ്ചായത്ത് മെമ്പർ കെ.ആർ രാമചന്ദ്രൻ, വി.എൻ. നവൽ കുമാർ, എം.കെ സത്യൻ തുടങ്ങിയവർ നേതൃത്വം നൽകി.