കൊച്ചി: പ്രതിരോധ മേഖല സ്വകാര്യവത്കരിക്കാനും പ്രതിഷേധിക്കാനുള്ള തൊഴിലാളികളുടെ അവകാശം നിറുത്തലാക്കാനുമുള്ള ബിൽ പിൻവലിക്കണമെന്ന് സതേൺ നേവൽ കമാൻഡ് സിവിലിയൻ എംപ്ലോയീസ് ഓർഗനൈസേഷൻ (ബി.എം.എസ്) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ബി.എം.എസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ഉദ്ഘാടനം ചെയ്തു. ബി.എം.എസ് ദേശീയ സെക്രട്ടറി വി. രാധാകൃഷ്ണൻ സമാപന പ്രസംഗം നടത്തി. ജില്ലാ പ്രസിഡന്റ് കെ. വിനോദ്കുമാർ അദ്ധ്യക്ഷനായി. ബി.എം.എസ് ജില്ലാട്രഷറർ കെ.എസ്. ശ്യാംജിത്ത്, കൊച്ചി മേഖലാ സെക്രട്ടറി സജിത്ത് ബോൾഗാട്ടി, എസ്. സജികുമാർ, രാജേഷ്‌കുമാർ, രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി വി. രാധാകൃഷ്ണൻ (പ്രസിഡന്റ് ), കെ. വിനോദ്കുമാർ (വർക്കിംഗ് പ്രസിഡന്റ് ), രാജേഷ്‌കുമാർ എസ്, രാജേന്ദ്രകുമാർ ടി.ഡി., ബി. സന്തോഷ് (വൈസ്‌ പ്രസിഡന്റുമാർ), എസ്. സജികുമാർ (ജനറൽ സെക്രട്ടറി), ജി. ലിജി, ഗിരീഷ് (സെക്രട്ടറിമാർ), ദിരാജ് ഡി.ആർ (ട്രഷറർ), മുകേഷ് മോഹൻ (ഓർഗനൈസിംഗ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.