കൊച്ചി: പാവക്കുളം മഹാദേവക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 11.30ന് നാരീശക്തിയും സനാതനധർമ്മവും എന്ന വിഷയത്തിൽ അസോ. പ്രൊഫ. കെ.എസ്. ഇന്ദു പ്രഭാഷണം നടത്തും. ഇന്നലെ ക്ഷേത്രങ്ങളുടെ സാമൂഹിക പ്രസക്തി എന്ന വിഷയത്തിൽ കലേശൻ പൂച്ചാക്കൽ പ്രഭാഷണം നടത്തി. ഉത്സവാഘോഷ കമ്മിറ്റി ജനറൽ കൺവീനർ പി .വി അതികായൻ പ്രസംഗിച്ചു. ഏഴാം ദിവസമായ ഇന്ന് രാവിലെ 7 ന് ഹാലാസ്യ മാഹാത്മ്യ പാരായണം, 9.00 ന് ചാമുണ്ഡിക്ക് കലശം ആടൽ, വൈകിട്ട് 7 ന് കലൂർ അർപ്പണ നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന നൃത്തം എന്നിവ നടക്കും.