startup

കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച വനിതാ സ്റ്റാർട്ടപ്പ് ഉച്ചകോടിയുടെ വനിതസംരംഭക ധനസഹായത്തിന് ഒമ്പത് കമ്പനികൾ അർഹരായി. ബീന പി.എസ് (ഒമിസ്‌ജെൻ ലൈഫ്‌സയൻസസ് പ്രൈവറ്റ് ലിമിറ്റഡ്), സോണിയ മോഹൻദാസ് (വേഫർചിപ്‌സ് ടെക്‌നോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്), മറിയം വിധു വിജയൻ (ക്രിൻക് പ്രൈവറ്റ് ലിമിറ്റഡ്), സുനിത ഫൈസൽ (സെലിബീസ് ടെക്‌നോളജീസ്), നിമിഷ ജെ. വടക്കൻ (ഏസ്വെയർ ഫിൻടെക്), നിസരി (ഹബ് വേഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്), അശ്വതി വേണുഗോപാൽ (അവസരശാല പ്രൈവറ്റ് ലിമിറ്റഡ്), ജീഷ് വെൺമാരത്ത് (സിഡിസ്‌ക്), ഡോ. ശില്പ പി.എ (നാനോഗ്രാഫ് ) എന്നിവർക്ക് അഞ്ച് ലക്ഷം രൂപ വീതം ഗ്രാന്റായി ലഭിക്കും.

അഡിഷണൽ സ്‌കിൽ അക്വസിഷൻ പ്രോഗ്രാം സി.എം.ഡി ഡോ. ഉഷ ടൈറ്റസ് ഉദ്ഘാടനം ചെയ്തു.