കോലഞ്ചേരി: മലേക്കുരിശ് ബി.എഡ് കോളേജ് രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് നിയമ, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ അദ്ധ്യക്ഷനാകും. കോളേജ് മാനേജർ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപൊലീത്ത ആമുഖസന്ദേശം നൽകും. തോമസ് മോർ തീമോത്തിയോസ്, കുര്യാക്കോസ് മോർ തെയോഫിലോസ്, മർക്കോസ് മോർ ക്രിസോസ്റ്റമോസ്, ബെന്നി ബഹനാൻ എം.പി, എം.എൽ.എമാരായ അഡ്വ. അനൂപ് ജേക്കബ്, അഡ്വ. പി.വി. ശ്രീനിജൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ടി.യു. കുരുവിള, കെ.എ. തോമസ്, സ്ലീബാ പോൾ വട്ടവേലിൽ, സി.കെ. ഷാജി ചൂണ്ടയിൽ, അഡ്വ. പീറ്റർ കെ.ഏലിയാസ്, പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ്, നിഷ സജീവ് തുടങ്ങിയവർ സംസാരിക്കും.