irfan

ആലുവ: മണപ്പുറം പാലത്തിൽനിന്ന് പെരിയാറിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എടയാർ ബിനാനിപുരം വലിയങ്ങാടി വീട്ടിൽ ഷൗക്കത്തിന്റെ മകൻ മുഹമ്മദ് ഇർഫാനാണ് (23) മരിച്ചത്. ബുധനാഴ്ച രാത്രി രണ്ട് കൂട്ടുകാർക്കൊപ്പമാണ് മണപ്പുറത്തെത്തിയത്. അവരുടെ കണ്ണ് വെട്ടിച്ചാണ് പുഴയിലേക്ക് ചാടിയത്. ഫയർഫോഴ്‌സും ഉളിയന്നൂർ - കുഞ്ഞുണ്ണിക്കര സ്കൂബ ടീമും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്‌. ഒരു യുവതിയുമായുള്ള പ്രണയത്തെച്ചൊല്ലി ചില പ്രശ്‌നങ്ങളുണ്ടായിരുന്നതായി പറയുന്നു.